തൊടുപുഴ: ന്യൂമാന്‍ കോളജ് കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രതിഭാ സംഗമവും ഡിജിറ്റല്‍ ക്ലാസ് മുറികളുടെ ഉദ്ഘാടനവും കോളജ് മാനേജര്‍ മോണ്‍. പയസ് മലേക്കണ്ടത്തില്‍ നിര്‍വഹിച്ചു. ഇതോടനുബന്ധിച്ച് പ്രഫ. കെ.വി. ദേവസി എന്‍ഡോവ്മെന്റ് അവാര്‍ഡ് സമ്മാനിച്ചു. ബിരുദാനന്തര വിഭാഗത്തില്‍ ജിന്‍സ് ജോയിയും ബിരുദ വിഭാഗത്തില്‍ അനുശ്രീ എന്‍. നായരും അവാര്‍ഡ് നേടി. പിഎച്ച്ഡി കരസ്ഥമാക്കിയ ജോയല്‍ ജോര്‍ജ്, ബീന ദീപ്തി ലൂയിസ് എന്നീ അധ്യാപകരെ ആദരിച്ചു.
ഉന്നതവിജയം കരസ്ഥമാക്കിയ 16 വിദ്യാര്‍ഥികളെയും യൂണിവഴ്സിറ്റി പരീക്ഷകളില്‍ എ പ്ലസ് നേടിയവരെയും വിവിധ മേഖലകളില്‍ മികവു തെളിയിച്ച വിദ്യാര്‍ഥികളെയും ചടങ്ങില്‍ പുരസ്കാരം നല്കി ആദരിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ജെന്നി കെ. അലക്സ് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രിന്‍സിപ്പല്‍മാരായ പ്രഫ. ബിജു പീറ്റര്‍, ക്യാപ്റ്റന്‍ പ്രജീഷ് സി. മാത്യു, ബര്‍സാര്‍ ഫാ. ബെന്‍സണ്‍ എന്‍. ആന്റണി, ഡോ. ബീന ദീപ്തി ലൂയിസ്, ഡോ. ദിവ്യാ ജയിംസ്, ഡോ. ബോണി ബോസ്, എബി തോമസ്, ഫിയോണ ബെന്നി എന്നിവര്‍ പ്രസംഗിച്ചു.
ആധുനിക വിവരസാങ്കേതികവിദ്യ ഉപയോഗിച്ച് പഠനപ്രക്രിയ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച ഡിജിറ്റല്‍ ക്ലാസ് മുറികള്‍ വിവിധ കോഴ്സുകള്‍ കാര്യക്ഷമമാക്കുന്നത് ലക്ഷ്യംവച്ചാണ് ഒരുക്കിയിരിക്കുന്നത്.